എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് കോഴിക്കോട് ബേപ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാർ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. ലോക്സഭാ-തദ്ദേശ തിരഞ്ഞെടുപ്പിൽ ചിന്തിക്കും പോലെയല്ല ജനം ചിന്തിക്കുക. കേരളത്തിലെ ഭരണത്തെക്കുറിച്ചാണ് ജനം ചിന്തിക്കുകയെന്നും പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
പവർക്കെട്ട് എന്താണെന്ന് പുതിയ കുട്ടികൾക്ക് അറിയില്ല, സർക്കാർ ആശുപത്രികൾ അടച്ചുപൂട്ടുന്നില്ല, സർക്കാർ സ്‌കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിച്ചു, ഹൈടെക് ക്ലാസ് റൂമുകളായി, മുപ്പത് വർഷത്തിനപ്പുറത്തേക്കുള്ള പാലവും റോഡും കേരളത്തിൽ വന്നു, തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, വർഗീയ കലാപമില്ല, അഴിമതിയില്ല, കേരളം ഇപ്പോൾ സെയ്ഫാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
