പയ്യോളി: എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2022_25ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ബിരുദദാനച്ചടങ്ങ് കോളേജ് ഓഡിറ്റോറിയത്തിൽസംഘടിപ്പിച്ചു.ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിശദീകരിച്ച്, കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് അംഗവും ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലുമായ പ്രൊഫ. (ഡോ.) മുഹമ്മദ് സലീം ചടങ്ങ് ഉദ്ഘാടനം ചെയ്തു.സലഫിയ്യ അസോസിയേഷൻ ജനറൽ സെക്രട്ടറി ജനാബ് എ.വി. അബ്ദുള്ള അധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. ആർ.കെ. സതീഷ് സ്വാഗതം പറഞ്ഞു. തുടർന്നു, ബിരുദധാരികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
ചടങ്ങിൽ മുൻ പ്രിൻസിപ്പൽ പ്രൊഫ. വി. കുട്ടൂസ, സലഫിയ്യ അസോസിയേഷൻ സെക്രട്ടറി അസീസ്, കെമിസ്ട്രി വിഭാഗം മേധാവി ഡോ. വിജയൻ കെ. വൈസ് പ്രിൻസിപ്പൽ നിഹാസ്. സി എന്നിവർ ആശംസകൾ നേർന്നു.കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി സുഗിഷ നന്ദി അർപ്പിച്ചു
