ഒമ്പത് വർഷത്തെ ഒളിവുജീവിതത്തിന് വിരാമം: കണ്ണൂരിലെ കൊലപാതകക്കേസ് പ്രതി ഒടുവിൽ പിടിയിൽ

news image
Aug 22, 2026, 11:21 am GMT+0000 payyolionline.in

കണ്ണൂർ: 9 വർഷത്തിന് ശേഷം കൊലപാതകകേസിലെ പ്രതി പിടിയിൽ. മലപ്പുറം സ്വദേശി അബ്ദുള്ളയാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ മുന്നിയൂരിൽ വെച്ചാണ് പൊലീസ് പിടികൂടിയത്. തിരുവനന്തപുരം സ്വദേശിയായ സുനിയെ ഒമ്പതു വർഷം മുമ്പാണ് ഇയാൾ കൊലപ്പെടുത്തിയത്. കണ്ണൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. സംഭവത്തിന്‌ ശേഷം കൂട്ടുപ്രതി പിടിയിലായെങ്കിലും അബ്ദുള്ള മുങ്ങുകയായിരുന്നു. കണ്ണൂർ ടൗൺ എസിപി എം പി അസാദിന്റെ നേതൃത്വത്തിൽ കമ്മീഷണറുടെ സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe