ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ

news image
Aug 19, 2025, 3:35 pm GMT+0000 payyolionline.in

ഓണത്തിന് ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കിൽ ലഭിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. ബി.പി.എൽ-എ.പി എൽ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ലഭിക്കുമെന്നും 250 ൽ അധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകൾ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.വെളിച്ചെണ്ണയുടെ വില മാർക്കറ്റിൽ കുറച്ചു വരുവാനുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലാണെന്നും ഓണക്കിറ്റ് നാലാം തീയതിക്കുള്ളിൽ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

പുറത്തിറക്കിയ സപ്ലൈകോയുടെ ശബരി ബ്രാൻഡിലെ പുതിയ ഉൽപ്പന്നങ്ങൾ ഓണം പ്രമാണിച്ച് വലിയ വില കുറവിൽ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില പിടിച്ചു നിർത്താൻ സർക്കാരിന് സാധിച്ചു. വെളിച്ചെണ്ണയുടെ വില 457 രൂപക്ക് എത്തിച്ചുവെന്നും ഓഗസ്റ് 25ന് ഓണ ചന്തയ്ക്ക് സബ്‌സിഡി വെളിച്ചെണ്ണ എത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

20 കിലോ അരി കിലോയ്ക്ക് 25രൂപ നിരക്കിൽ ഓണത്തിന് ലഭ്യമാക്കും. സെപ്റ്റംബർ മാസത്തെ സബ്‌സിഡി സാധനങ്ങൾ ഓഗസ്റ്റ് മാസം മുതൽ വാങ്ങാൻ സാധിക്കും. തെരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് 50% വിലക്കുറവിൽ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe