അയനിക്കാട് : യുവശക്തി ആവിത്താര ഓണാഘോഷത്തോടൊപ്പം, ആവിത്താര വെസ്റ്റ് ബദ് രിയ്യ ജുമാമസ്ജിദ്മദ്റസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലിയിൽ പങ്കെടുത്ത കുട്ടികൾക്കും, മുതിർന്നവർക്കും മധുരം നൽകിയത് ശ്രദ്ധേയമായി. നൂറിലധികം കുട്ടികൾ പങ്കെടുത്ത റാലിയിൽ മധുരം വിതരണം യുവശക്തിയുടെ മുഴുവൻ മെമ്പർമാരും പങ്കെടുത്തു.
ചടങ്ങിൽ യുവശക്തി പ്രസിഡന്റ് പികെ ബിജു, വൈസ് പ്രസിഡന്റ് ഏ ടി രജീഷ് , ജോയിന്റ് സെക്രട്ടറി പ്രഭാത് മാസ്റ്റർ, മദ്റസ കമ്മിറ്റി ഭാരവാഹികളായ വി കെ സിറാജ് , ഏ ടി റഹ്മത്തുള്ള എന്നിവർ നേതൃത്വം നൽകി.