കോഴിക്കോട്: ഒളിവിൽ കഴിയുകായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ. വടകര സ്വദേശി കൊമ്പൻ നിയാസാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പയ്യാനക്കലിലെ ഒരു വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.പന്നിയങ്കര പോലിസ്, ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും നിയാസ് കോഴിക്കോട്ടെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് വളഞ്ഞ് പോലിസ് സംഘം പരിശോധന നടത്തുകയായിരുന്നു. പോലിസിനെ കണ്ട് പ്രതി രക്ഷപ്പെടാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ ഇയാളെ പോലിസ് സാഹസികമായി കീഴ്പ്പെടുത്തി.വടകര കോടതിയാണ് നിയാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇയാൾക്കെതിരെ മൂന്ന് ലോംങ് പെൻഡിംങ് വാറണ്ടും രണ്ട് ജാമ്യമില്ലാ വാറണ്ടും നിലവിലുണ്ട്. പ്രതിയെ വടകര പോലിസിന് കൈമാറി.
ഓപ്പറേഷൻ തൂഫാൻ; പിടികിട്ടാപ്പുള്ളിയായ വടകര സ്വദേശി പിടിയിൽ
Jun 13, 2026, 8:22 am GMT+0000
payyolionline.in
ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക്
കോഴിക്കോട് ബാലുശ്ശേരിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
