ചങ്ങരോത്ത് പഞ്ചായത്തിലെ ഒറ്റക്കണ്ടത്ത് തീപിടിത്തം. ഒറ്റക്കണ്ടം ഒലവക്കുന്നുമ്മൽ റബർ തോട്ടത്തിന് മുകൾഭാഗത്തായി മൂന്ന് മണിയോടെ അഗ്നിബാധയുണ്ടായത്.
6 ഏക്കറോളം വരുന്ന സ്ഥലത്താണ് തീ പടർന്ന് പിട്ച്ചത്. സ്ഥലത്തിന്റെ പകുതിയോളം ഭാഗം കത്തി നശിച്ചു. നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്ത് എത്തി തീ പൂർണമായും അണയ്ച്ചു.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കാട് പിടിച്ചു കിടന്ന പ്രദേശത്താണ് തീ പടർന്നത്. തീപിടിത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
