കോഴിക്കോട്: നിപ ബാധിതരുള്ള കണ്ടെയ്ൻമെന്റ് സോണിലുള്ളവരെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കണമെന്ന ആവശ്യം ആരോഗ്യവകുപ്പ് നിരാകരിച്ചതായി കുറ്റപ്പെടുത്തിബേപ്പൂർ എംഎൽഎ മുഹമ്മദ് റിയാസ് കുത്തിയിരിപ്പ് പ്രതിഷേധം നടത്തി. കൺട്രോൾ റൂമിലെ പ്രവർത്തനത്തിൽ പ്രദേശത്തെ എംഎൽഎയ്ക്ക് പങ്കെടുക്കാൻ പാടില്ലെന്ന നിലപാടാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.
അതേസമയം നിപ വിഷയുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രി കെ മുരളീധരൻ നടത്തിയ പ്രസ്താവന നിരുത്തരവാദിത്വപരമായ നിലപാടാണെന്നും എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു . നിപ പ്രതിസന്ധിയിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. രോഗം പടരാതിരിക്കാൻ കണ്ടെയ്മൻ സോണായി തിരിക്കണം. പോരായ്മകളെ ഇതുവരെ പർവതീകരിച്ച് കാണിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മാധ്യമങ്ങളോട് മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതിപക്ഷം വീണുകിട്ടയ വിഷയം ആയുധമാക്കി എന്നായിരുന്നു നേരത്തെ മന്ത്രി കെ മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആരോഗ്യമന്ത്രി ഇതുവരെ ജില്ലയിൽ എത്തിയിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ക്യാമ്പ് ചെയ്താണ് പ്രവർത്തിച്ചതെന്നും എംഎൽഎ ചൂണ്ടിക്കാട്ടി. വിസിറ്റിങ്ങ് പ്രഫസറെ പോലെ വന്ന് പോകെണ്ട ആളുകളല്ല മന്ത്രിമാരെന്നും അദ്ദേഹം പറഞ്ഞു. കണ്ടെയ്ൻമെൻ്റ് സോണായി തരംതിരിക്കാത്തതിൽ പ്രതിഷേധമുണ്ടെന്നും മന്ത്രി കെ മുരളീധരനെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ട് ഇവിടെ ക്യാമ്പ് ചെയ്യാൻ അഭ്യാർത്ഥിച്ചുവെന്നും എംഎൽഎ പറഞ്ഞു.
അതിനിടയിൽ ജില്ലയിലെ ഡിഎംഒ ആരാണെന്നും ഒഴിവു വന്നാൽ പകരം ആളെ നിയമിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. നിപ വിഷയത്തിൽ മന്ത്രിയും ജില്ലാ കളക്ടറും പറയുന്നത് വ്യത്യസ്തമായ കാര്യങ്ങളാണ്. ഇക്കാര്യത്തിൽ ഒരു ഏകോപനവും ഇല്ലെന്നും റിയാസ് കുറ്റപ്പെടുത്തി. കൃത്യമായ വിവരങ്ങൾ ലഭിക്കാത്ത സാഹചര്യമാണെന്നും അനാവശ്യ പ്രസ്താവനകൾ ഇറക്കി രംഗം വഷളാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പിന്റെ കായകൽപ്പം പരിപാടിക്ക് തന്നെ ക്ഷണിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി നേരത്തെ വരണമായിരുന്നു. നിപ സ്ഥിരീകരിച്ച് 4 ദിവസമായി. വെറുതെ വന്നത് കൊണ്ട് കാര്യമില്ല. ക്യാമ്പ് ചെയ്ത് പ്രവർത്തിക്കണം. മന്ത്രി കെ മുരളീധരനുമായി ഫോണിൽ സംസാരിച്ചു. ആലോചിച്ച് തീരുമാനിക്കാം എന്നാണ് മറുപടി നൽകിയത്. മുൻകാലങ്ങളിൽ അങ്ങനെ വിളിക്കുന്ന ശീലമില്ല എന്ന് അരോഗ്യ പ്രവർത്തകർ പറഞ്ഞതായും മുഹമ്മദ് റിയാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം നിപയുമായി ബന്ധപ്പെട്ട് ICMR , നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംഘം കോഴിക്കോടെത്തി. മന്ത്രി കെ പി അനിൽകുമാർ നടന്ന യോഗം അവസാനിച്ചു.
