മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര കണക്ഷൻ സർവീസുകളുമായി ഇൻഡിഗോയും എയർഇന്ത്യ എക്സ്പ്രസും. ശ്രീനഗർ, ചണ്ഡീഗഢ്, ജയ്പുർ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. ശ്രീനഗർ, ജയ്പുർ എന്നിവിടങ്ങളിലേക്ക് ഡൽഹി വഴി ഇൻ ഡിഗോയാണ് സർവീസ് നടത്തുന്നത്.
ദിവസവും രാവിലെ 6 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 2.15-ന് ശ്രീനഗറിലെത്തും. തിരികെ വൈകുന്നേരം 5.35-ന് പുറപ്പെട്ട് രാത്രി 12.45-ന് കണ്ണൂരിലെത്തും. 10,300 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. രാവിലെ 6 മണിക്ക് പുറപ്പെട്ട് 1.25-ന് ജയ്പുരിലെത്തും. തിരികെ 1.55-ന് പുറപ്പെട്ട് രാത്രി 12.45-ന് കണ്ണൂരിലെത്തും. ചണ്ഡീഗഢിലേക്ക് ബെംഗളൂരു വഴി എയർ ഇന്ത്യ എക്സ്പ്ര സാണ് സർവീസ് നടത്തുക. ദിവസവും രാവിലെ 10.15-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വൈകീട്ട് 3.15-ന് ചണ്ഡീഗഢിൽ എത്തും. 9817 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ശൈത്യകാല ഷെഡ്യൂളിൽ നിർത്തിവെച്ച കുവൈത്ത്, ദമാം, ബഹ്റൈൻ സർവീസുകളും മാർച്ചോടെ പുനരാരംഭിക്കും.
