കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സുരക്ഷയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വീണ്ടും നിരോധിത വസ്തുക്കള്‍ കണ്ടെത്തി.
ജയിലിന്റെ വളപ്പില്‍നിന്ന് മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റുകളും ജയില്‍ അധികൃതര്‍ പിടിച്ചെടുത്തു.
നേരത്തെയും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന പശ്ചാത്തലത്തില്‍ സംഭവം ഗൗരവതരമായി വിലയിരുത്തുകയാണ് അധികൃതര്‍.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഹോസ്പിറ്റല്‍ ബ്ലോക്കിന് സമീപത്തുനിന്നാണ് മദ്യവും സിഗരറ്റ് പാക്കറ്റുകളും കണ്ടെത്തിയത്.
രാത്രികാലത്ത് മദ്യക്കുപ്പി വീഴുന്ന ശബ്ദം കേട്ടതോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്ന് കുപ്പി മദ്യവും മൂന്ന് പാക്കറ്റ് സിഗരറ്റുകളും കണ്ടെത്തിയത്. ജ
യിലിന് പുറത്തുനിന്ന് അകത്തേക്ക് എറിഞ്ഞുനല്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം.
