കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് കടത്തികൊണ്ടുവന്ന 18 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇന്നലെ രാത്രി പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മട്ടന്നൂര്‍ ഇടവേലിക്കല്‍ കുഞ്ഞിപറമ്പത്ത് വീട്ടില്‍ റിജില്‍ (35), തലശ്ശേരി പെരുന്താറ്റില്‍ ഹിമം വീട്ടില്‍ റോഷന് ആര്.ബാബു (33) എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കഞ്ചാവ് എത്തിച്ച ആൾ രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം നടക്കുകയാണ്.അബുദാബിയില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഇത്തിഹാദ് എയര്‍വേയ്സിന്റെ വിമാനത്തിലാണ് കഞ്ചാവ് കടത്തിയത്. ട്രോളി ബാഗിലായിരുന്നു കഞ്ചാവ്. 14 കവറുകളിലായാണ് കഞ്ചാവ് ട്രോളിബാഗില്‍ അടുക്കി വെച്ചിരുന്നത്. കടത്തുകാരനിൽനിന്ന് കഞ്ചാവ് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തി കാത്തുനില്ക്കുകയായിരുന്നു റോഷനും റിജിലും. ഇവരാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. സംശയകരമായ സാഹചര്യത്തിൽ വിമാനത്താവള പരിസരത്ത് കണ്ട ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കടത്തുകാരന്റെ വിവരം ലഭിച്ചത്. പൊലീസെത്തിയത് മനസ്സിലാക്കിയ കടത്തുകാരൻ ടാക്സിയിൽ രക്ഷപ്പെട്ടു. പിന്നീട്, പൊലീസ് പിടികൂടുമെന്ന് ഉറപ്പായപ്പോൾ ട്രോളി ബാഗ് കാറിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി വിവിധയിടങ്ങളിൽ പരിശോധന നടക്കുകയാണ്.
- Home
- Latest News
- കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
Share the news :
May 13, 2025, 5:41 am GMT+0000
payyolionline.in
Related storeis
ഡൽഹിയിൽ വീണ്ടും വായു മലിനീകരണം രൂക്ഷം; എ.ക്യു.ഐ 395ലെത്തി
Dec 26, 2025, 10:19 am GMT+0000
ഹൈവെയിൽ വെച്ച് സ്കൂട്ടർ ഇടിച്ചുവീഴ്ത്തി അക്കൗണ്ടന്റിൽ നിന്ന് 85ലക്...
Dec 26, 2025, 10:18 am GMT+0000
പൊന്നാനി മുതൽ പെരുമ്പടപ്പ് വരെ മലപ്പുറം തീരങ്ങളിൽ പ്രത്യേക അതിഥികളു...
Dec 26, 2025, 9:40 am GMT+0000
171 തസ്തികകളിൽ പിഎസ്സി വിജ്ഞാപനം; ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം
Dec 26, 2025, 9:32 am GMT+0000
പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു, ചങ്ങല കൊണ്ട് ബന്ധിച്ച ന...
Dec 26, 2025, 9:25 am GMT+0000
തലസ്ഥാന നഗരിയുടെ നാഥനായി വിവി രാജേഷ്; തിരുവനന്തപുരം തിലകമണിഞ്ഞെന്ന...
Dec 26, 2025, 8:53 am GMT+0000
More from this section
സൈനികർക്ക് ഇനി ഇൻസ്റ്റഗ്രാം ഉപയോഗിക്കാം; പക്ഷെ ഈ കാര്യങ്ങൾ ചെയ്യാൻ ...
Dec 26, 2025, 7:41 am GMT+0000
തിരുവങ്ങൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
Dec 26, 2025, 7:33 am GMT+0000
ഇൻഡിഗോ പ്രതിസന്ധി; 10,000 രൂപയുടെ യാത്രാ വൗച്ചറുകൾ ഇന്നുമുതൽ
Dec 26, 2025, 7:31 am GMT+0000
കടൽ മനുഷ്യനെ തോൽപ്പിച്ച ദിനം: സുനാമി ദുരന്തത്തിന് ഇന്ന് 21 വയസ്
Dec 26, 2025, 6:54 am GMT+0000
യുവാക്കളിൽ വൻകുടൽ കാൻസർ വർധിക്കുന്നു; മലവിസർജ്ജനത്തിലെ ഈ മാറ്റങ്ങളി...
Dec 26, 2025, 6:48 am GMT+0000
മദ്യപിച്ച് കാൽനടയാത്രക്കാരനെ ഇടിച്ചിട്ട സംഭവം; സീരിയൽ നടൻ സിദ്ധാർഥ്...
Dec 26, 2025, 6:38 am GMT+0000
വി.കെ. മിനിമോൾ കൊച്ചി മേയർ, 48 വോട്ടുകൾ, സ്വതന്ത്രനും പിന്തുണച്ചു
Dec 26, 2025, 6:37 am GMT+0000
കൊച്ചിൻ ഷിപ്പ്യാർഡിൽ വിവിധ ഒഴിവുകൾ
Dec 26, 2025, 5:37 am GMT+0000
ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്...
Dec 26, 2025, 5:34 am GMT+0000
ആറാം ദിനവും സ്വർണവില കുതിച്ചുയർന്നു; വെള്ളി വിലയും മുകളിലോട്ട്
Dec 26, 2025, 5:27 am GMT+0000
പോറ്റിയും മുഖ്യമന്ത്രിയുമുള്ള ചിത്രം പോസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ്...
Dec 26, 2025, 5:25 am GMT+0000
മീന്‍ പിടിക്കാൻ പോയ മധ്യവയസ്കൻ പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്ക...
Dec 25, 2025, 4:30 pm GMT+0000
ഇനി കുറച്ച് സമയം മാത്രം; പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സ...
Dec 25, 2025, 3:54 pm GMT+0000
ഒഡീഷയിൽ ഏറ്റുമുട്ടൽ; തലയ്ക്ക് 1.1 കോടി വിലയിട്ട മാവോയിസ്റ്റ് നേതാവി...
Dec 25, 2025, 3:44 pm GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച...
Dec 25, 2025, 2:24 pm GMT+0000

