പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്‍ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി.. നിശ്ചയിച്ചതിലും നേരത്തെയാണ് രാഷ്ട്രപതി ശബരിമലയിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ ഹെലികോപ്ടര്‍ ഇറങ്ങി റോഡ് മാര്‍ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്, ജില്ലാ പൊലിസ് മേധാവി ആര് ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.പൊലീസിന്റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. ദർശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസിലാണ് വിശ്രമം. രാത്രിയോടെ തിരിച്ച് തിരുവനന്തപുരത്ത് എത്തും. പിന്നാലെ ഹോട്ടൽ ഹയാത്ത് റീജൻസിയിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേക്കർ നൽകുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശബരിമലയിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിയിരുന്നു.
- Home
- Latest News
- കറുപ്പുടുത്ത് പതിനെട്ടാം പടി ചവിട്ടി ദർശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്തെത്തി, ശബരിമല ദർശനം പൂർത്തിയാക്കി
കറുപ്പുടുത്ത് പതിനെട്ടാം പടി ചവിട്ടി ദർശനം; രാഷ്ട്രപതി ദ്രൗപതി മുര്‍മു സന്നിധാനത്തെത്തി, ശബരിമല ദർശനം പൂർത്തിയാക്കി
Share the news :
Oct 22, 2025, 6:29 am GMT+0000
payyolionline.in
പേരാമ്പ്രയിൽ നടുക്കുന്ന സംഭവം; മറ്റാരുമില്ലാത്ത ഉച്ച സമയത്ത് വീട്ടിൽ കയറി 85ക ..
ആലപ്പുഴയിൽ യുവതിയെ കാണാനില്ല; പരാതി നൽകിയത് മട്ടാഞ്ചേരിയിൽ പൊലീസുകാരനായ ഭർത്ത ..
Related storeis
കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ; ഒഞ്ചിയത്ത് യുഡിഎഫ് എല്‍ഡിഎഫ് പ്ര...
Dec 9, 2025, 4:13 pm GMT+0000
കോട്ടയത്ത് വോട്ടിംഗ് മെഷീനിൽ ഒരു വോട്ട് കൂടുതൽ
Dec 9, 2025, 4:01 pm GMT+0000
മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ...
Dec 9, 2025, 3:46 pm GMT+0000
മാവോവാദി ഭീഷണി: സാധ്യതാപട്ടികയിൽ കോഴിക്കോട് മലയോരത്തെ ഒട്ടേറെ ബൂത്തുകൾ
Dec 9, 2025, 2:48 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് ...
Dec 9, 2025, 2:09 pm GMT+0000
കണ്ണൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Dec 9, 2025, 12:45 pm GMT+0000
More from this section
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 3...
Dec 9, 2025, 11:03 am GMT+0000
ബോംബെ ഹൈക്കോടതിയിൽ 2381 ഒഴിവുകൾ; പത്താം ക്ലാസുകാർക്കും അവസരം
Dec 9, 2025, 10:59 am GMT+0000
സ്പോട്ട് ബുക്കിങ്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കും
Dec 9, 2025, 10:57 am GMT+0000
ലീഗ് വനിത സ്ഥാനാർഥിയെ കാണാനില്ല, മാതാവ് പൊലീസിൽ പരാതി നൽകി
Dec 9, 2025, 10:25 am GMT+0000
ദിലീപ് കുറ്റക്കാരനാണെന്ന് ഒരുഘട്ടത്തിലും തോന്നിയിട്ടില്ല, നമ്മൾ ആഗ്...
Dec 9, 2025, 10:05 am GMT+0000
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
Dec 9, 2025, 10:01 am GMT+0000
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി ...
Dec 9, 2025, 9:58 am GMT+0000
വഞ്ചിയൂരില്‍ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ്...
Dec 9, 2025, 9:43 am GMT+0000
ഭാഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ ...
Dec 9, 2025, 8:58 am GMT+0000
വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ 93 പ്രശ്നബാധിത ബൂത്തുകൾ
Dec 9, 2025, 8:03 am GMT+0000
ശബരിമല, പൊങ്കല്‍ യാത്ര; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ...
Dec 9, 2025, 8:00 am GMT+0000
പോലീസ് കനത്ത ജാഗ്രതയിൽ; റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെ വിന്യസ...
Dec 9, 2025, 7:43 am GMT+0000
കൊട്ടികലാശം; തദ്ദേശ തിരഞ്ഞെടുപ്പ്, പരസ്യപ്രചാരണം ഇന്ന് ആറു മണി വരെ
Dec 9, 2025, 7:15 am GMT+0000
ജമ്മുവിൽ നിന്നും പിടിയിലായ ചൈനീസ് പൗരന്റെ ഫോൺ പരിശോധനക്കയച്ചു
Dec 9, 2025, 7:12 am GMT+0000
ദിലീപിനെ പിന്തുണച്ച് വെട്ടിലായ അടൂർ പ്രകാശ് മലക്കംമറിഞ്ഞു: ‘കോടതിയ...
Dec 9, 2025, 7:00 am GMT+0000
