പയ്യോളി: കളഞ്ഞു കിട്ടിയ സ്വർണ്ണ മോതിരം തിരികെ ഏൽപ്പിച്ച് വിദ്യാർഥി മാതൃകയായി. തിക്കോടി സ്മാരക ഗവൺമെന്റ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി പാർവണക്കാണ് സ്വർണ്ണ മോതിരം കളഞ്ഞു കിട്ടിയത്.

പയ്യോളി ഹൈസ്കൂളിന് മുൻവശത്തുള്ള ദേശീയപാതയിൽ നിന്നാണ് സ്വർണ്ണ മോതിരം കിട്ടിയത്. ഉടനെ തന്നെ മോതിരം പൊലീസിൽ ഏൽപ്പിക്കുകയും പോലീസ് ഉടമയെ വിവരം അറിയിക്കുകയുമായിരുന്നു. പയ്യോളി അങ്ങാടി സ്വദേശിയായ പ്രകാശന്റെ മകളാണ് പാർവണ.
