കടുവകളുടെ എണ്ണം എടുക്കാനായി തിരുവനന്തപുരം ബോണക്കാട് പോയ ശേഷം കാണാതായ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം 3 പേരെ കണ്ടെത്തി. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, BF0 രാജേഷ്, വാച്ചർ രാജേഷ് എന്നിവയായിരുന്നു കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്.
മൂന്നുപേരും സുരക്ഷിതർ. ഇന്നലെ രാവിലെയാണ് ഇവർ ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ ഇവർ കാടുകയറിയ ശേഷം വൈകുന്നേരം ഇവരെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ആർ ആർ ടി സംഘം അന്വേഷണം ആരംഭിച്ചത്.
മൂന്നംഗ സംഘത്തിലെ ഒരാൾക്ക് വഴി തെറ്റിയതാണ് കാരണമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ നടത്തുകയായിരുന്നുവെന്നും ഇന്ന് രാവിലെയാണ് ഇയാളെ കണ്ടെത്തിയതെന്നുമാണ് വിവരങ്ങൾ.ഇവർ ക്യാമ്പ് ഷെൽട്ടറിന് അടുത്ത് എത്താറായതായാണ് നിലവിൽ പുറത്തു വരുന്ന വാർത്തകൾ സ്ഥിരീകരിക്കുന്നത്
