കാഫിർ സ്ക്രീൻഷോട്ട് സംബന്ധിച്ച് യഥാർത്ഥ അന്വേഷണം നടക്കണം, യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരും; ഷാഫി പറമ്പിൽ

news image
Apr 5, 2026, 5:22 am GMT+0000 payyolionline.in

വടകര : വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് സംബന്ധിച്ച് യഥാർത്ഥ അന്വേഷണം നടക്കണമെന്ന് ഷാഫി പറമ്പിൽ എംപി . യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് ഭരണം അവസാനിക്കാൻ പോകുന്നു. വയനാട് ഫണ്ട് സംബന്ധിച്ച് കെപിസിസി പ്രസിഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്. സിപിഐഎം രക്തസാക്ഷി ഫണ്ടിനെ കുറിച്ച് ചോദിച്ചപ്പോൾ ജനങ്ങളോട് അത് പറയേണ്ട കാര്യമില്ല എന്നല്ലേ സിപിഐഎം നേതൃത്വം വ്യക്തമാക്കിയത്. കോൺഗ്രസ് ജനങ്ങളുടെ മുന്നിൽ എല്ലാം പറഞ്ഞു. ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന പാർട്ടിയല്ല കോൺഗ്രസെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe