തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലും നഴ്സുമാരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും ഇനി ഒരേ ഷിഫ്റ്റ് സമ്പ്രദായം. .കിടക്കകളുടെ എണ്ണം നോക്കാതെ ഒരേ ഷിഫ്റ്റ് ക്രമീകരണം നടപ്പാക്കാൻ നിർദ്ദേശിച്ച് സർക്കാർ ഉത്തരവിറങ്ങി.അധികസമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസിനും നിർദ്ദേശമുണ്ട്. സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ നഴ്സുമാരുടെ ദീർഘകാല ആവശ്യമായിരുന്നു കിടക്കകളുടെ എണ്ണം നോക്കാതെ ആശുപത്രികളിലെ ഷിഫ്റ്റ് സമ്പ്രദായം ഏകീകരിക്കണമെന്നത്.100ൽ അധികം കിടക്കകൾ ഉള്ള ആശുപത്രികളിൽ നഴ്സുമാരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാർക്കും 6-6-12 ഷിഫ്റ്റ് ഏർപ്പെടുത്തി, 2021ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു.ഇത് ചെറിയ ആശുപത്രികൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടനകൾ തൊഴിൽ വകുപ്പിനെ സമീപിച്ചിരുനനു.നിലവിൽ എട്ടുമണിക്കൂർ ആണ് ഷിഫ്റ്റ് സമയം എങ്കിലും അതിൽ കൂടുതൽ സമയം ജോലിചേയ്യെണ്ടിവരുന്നുവെന്നാണ് നഴ്സുമാരുടെ പരാതി. സംഘടകനകളും ആശുപത്രി ഉടമകളും അടക്കം ബന്ധപ്പെട്ടവരുമായി ലേബർ കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിലാണ്, കിടക്കകളുടെ എണ്ണം നോക്കാതെ എല്ലാ ആശുപത്രികളിലും ഏകീകൃത ഷിഫ്റ്റ് , നടപ്പാക്കാൻ തീരുമാനിച്ചത്. ഈ തീരുമാനം അംഗീകരിച്ചാണ് തൊഴിൽ നൈപുണ്യ വകുപ്പ് ഉത്തരവിറക്കിയത്. മാസത്തിൽ 208 മണിക്കൂറിലധികം ജോലിയെടുത്താൽ ഓവർടൈം അലവൻസ് അനുവദിക്കണമെന്നാണ് ഉത്തരവിൽ. പറയുന്നത് ഡ്യൂട്ടി സമയംകഴിഞ്ഞ് വീട്ടിലെത്താൻ ഗതാഗത സൗകര്യമില്ലെങ്കിൽ, ജീവനക്കാർക്ക് ആശുപത്രിയിൽ തന്നെ വിശ്രമ മുറി ഒരുക്കണമെന്നും ഉത്തരവിലുണ്ട്.ഇതോടെ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആരോഗ്യമേഖലയിൽ ആശുപത്രി ജീവനക്കാർക്ക് ഒരേ ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരും.അത്യാവശ്യ ഘട്ടങ്ങളിൽ ഷിഫ്റ്റ് സമയത്തിൽ മാറ്റം വരുത്താമെന്നും ധാരണയുണ്ട്.
- Home
- Latest News
- കിടക്കകളുടെ എണ്ണം ബാധകമല്ല, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍
കിടക്കകളുടെ എണ്ണം ബാധകമല്ല, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്, പകല്‍ 6മണിക്കൂര്‍, രാത്രി 12 മണിക്കൂര്‍
Share the news :
Oct 21, 2025, 6:53 am GMT+0000
payyolionline.in
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ചുകയറി അപകടം; 2 യുവാക്കൾക്ക് ..
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയിൽ പുസ്തക ചർച്ച ശ്രദ്ധേയമായി
Related storeis
കുട്ടികളുടെ ആരോഗ്യവിവരങ്ങള്‍ അറിയാൻ 104ൽ വിളിക്കാം; ഉദ്ഘാടനം ആരോഗ്യ...
Feb 5, 2026, 12:59 pm GMT+0000
ലേണേഴ്സ് ലൈസൻസ് പുതുക്കാൻ കണ്ണുപരിശോധന ഒഴിവാക്കി
Feb 5, 2026, 12:39 pm GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധം; ‘കാലം പറഞ്ഞ കഥ’ സിന...
Feb 5, 2026, 12:04 pm GMT+0000
അടുത്ത അദ്ധ്യയന വർഷത്തേയ്ക്ക് റെഡിയെന്ന് വിദ്യാഭ്യാസ മന്ത്രി; ̵...
Feb 5, 2026, 12:00 pm GMT+0000
വിമല എസ്റ്റേറ്റിൽ വൻ തീപിടുത്തം; തീപടർന്നത് പയർ വള്ളിയിലേക്ക്, കത്ത...
Feb 5, 2026, 11:39 am GMT+0000
വണ്ടി ഓടും വൈദ്യുതിയും റെഡി! ഇന്ത്യയിലെ ആദ്യ സോളാർ എക്സ്പ്രസ്വേ ...
Feb 5, 2026, 11:27 am GMT+0000
More from this section
ഭൂമി സംബന്ധമായ തർക്കം; 45കാരന് ക്രൂര മർദനം, ആക്രമിച്ചത് സഹോദരങ്ങളായ...
Feb 5, 2026, 10:44 am GMT+0000
കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
Feb 5, 2026, 10:32 am GMT+0000
ഫുട്ബോൾ പരിശീലനത്തിന് വിട്ടില്ല, ഏഴാം ക്ലാസുകാരന് ജീവനൊടുക്കിയ നിലയിൽ
Feb 5, 2026, 10:29 am GMT+0000
കണ്ണൂരിൽ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒ...
Feb 5, 2026, 10:04 am GMT+0000
‘അടിസ്ഥാന ശമ്പളം 40,000 ആക്കണം’; സംസ്ഥാനത്ത് ഫെബ്രുവരി ...
Feb 5, 2026, 9:36 am GMT+0000
അജിത് ഡോവൽ കടയിലെത്തി ചിപ്സും വാങ്ങി പോയി, വന്നതും പോയതും ആരുമറിഞ്ഞ...
Feb 5, 2026, 9:35 am GMT+0000
മരം ചീഞ്ഞുനശിക്കാൻ കാരണമാകുന്ന ഫംഗസ് കണ്ടെത്തി
Feb 5, 2026, 8:39 am GMT+0000
ട്രെയിനിലെ എമർജൻസി ക്വാട്ട എന്തിന് വേണ്ടി? ആർക്കൊക്കെ ലഭിക്കും?
Feb 5, 2026, 8:37 am GMT+0000
‘ഇന്ത്യയുടെ നിയമങ്ങൾ പാലിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കാം’; മെറ്...
Feb 5, 2026, 7:42 am GMT+0000
പാലോട് പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; ഉടമയ്ക്ക് ഗുരുതര പരുക്കേറ്റു
Feb 5, 2026, 7:37 am GMT+0000
ഇവിടെ ‘എം.എൽ.എ’മാരുടെ വാഹനങ്ങളേ അനുവദിക്കൂ, ‘നിയമസഭാംഗം’ പറ്റില്ല; ...
Feb 5, 2026, 6:31 am GMT+0000
പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
Feb 5, 2026, 5:54 am GMT+0000
കൊച്ചി കടൽതീരത്ത് കക്കകൾ ചത്തടിയുന്നു; തീരത്തടിയു...
Feb 5, 2026, 5:38 am GMT+0000
ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹ...
Feb 5, 2026, 5:28 am GMT+0000
വെളിച്ചെണ്ണവില താഴേക്ക്; വീട്ടമ്മമാർക്കും ഹോട്ടൽ മേഖലക്കും ആശ്വാസം
Feb 5, 2026, 5:21 am GMT+0000
