കൊയിലാണ്ടി: കിഡ്സ് അത്ലറ്റിക്സിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം കോംപ്ലക്സിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ യു. കെ ചന്ദ്രനെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.


ചെറുപ്രായത്തിലെ കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നൽകി കഴിവുറ്റ താരങ്ങളാക്കി വളർത്തിയെടുക്കാനും ജില്ലാ , സംസ്ഥാന, ദേശീയതലത്തിൽ അറിയപ്പെടുന്ന താരങ്ങളാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങൾക്കും നഗരസഭ പിന്തുണ നൽകുമെന്ന് ചെയർമാൻ പറഞ്ഞു.
ചടങ്ങിൽ വാർഡ് കൗൺസിലർ സി. കെ ജയദേവൻ മുഖ്യ അതിഥിയായി പങ്കെടുത്തു. സി. കെ. പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. സന്തോഷ് ചെറിയമങ്ങാട്, ശ്രീശോബ് മേപ്പയൂർ, എൻ. കെ. പ്രവീൺ ദാസ് , സ്വാതി കൊയിലാണ്ടി, ഭവ്യ ബാലകൃഷ്ണൻ , അശ്ലി എൻ എന്നിവർ സംസാരിച്ചു.
