ചെറുതായൊന്നു കുറഞ്ഞതിനു ശേഷം വീണ്ടും കൂടി സ്വര്‍ണവില. ഇന്നലത്തെക്കാള്‍ 1600 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിന് കൂടിയത്. ഇതോടുകൂടി സ്വര്‍ണത്തിൻ്റെ വില 1600 രൂപ കൂടി 89,960 രൂപയില്‍ എത്തിച്ചേര്‍ന്നു. ഒരു ഗ്രാമിൻ്റെ വില 11,245 രൂപയാണ്. സ്വര്‍ണത്തിൻ്റെ ഇന്നലെയുള്ള വില രാവിലെയും ഉച്ചയ്ക്കുശേഷവും മാറിയിരുന്നു. രാവിലെ 88,360 രൂപയും ഉച്ചയ്ക്കുശേഷം 89,080 രൂപയുമായിരുന്നു. 720 രൂപയാണ് ഉച്ചയ്ക്കു ശേഷം വര്‍ദ്ധിച്ചത്.
അതേസമയം, ഒക്ടോബര്‍ 21ന് ആണ് സ്വര്‍ണ വില റെക്കോര്‍ഡില്‍ എത്തിച്ചേര്‍ന്നത്. 97,360 രൂപയായിരുന്നു. കുറച്ചു ദിവസമായി സ്വര്‍ണവില 90,000ത്തിന് താഴെയാണ് എത്തിയിരിക്കുന്നത്. സ്വര്‍ണവില വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളാണ് കുറച്ചു ദിവസങ്ങളായി വിപണിയില്‍ നിന്ന് ലഭിക്കുന്നത്.
അതിവേഗതിയിലായിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളിലായി സ്വർണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കൂടിയും കുറഞ്ഞു നില്ക്കുന്ന അവസ്ഥയിലാണ്. എന്നാല്‍ ഈ വര്‍ഷം സ്വര്‍ണവില ഒരു കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            