പയ്യോളി: കീഴൂർ ശിവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന്റെ സമാപനം കുറിച്ചുകൊണ്ട് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്ന ആചാര വരവുകൾ ഭക്തിസാന്ദ്രമായി. വിവിധ ദേശങ്ങളിൽ എത്തിയ അരയന്മാരുടെ കു ടവരവാണ് ആദ്യം എത്തിച്ചേർന്നത്. തുടർന്ന് തിരുവായുധം വരവ്, ഉപ്പുംതണ്ടും വരവ്, ഇളനീർ വരവ്, എന്നിവയ്ക്ക് ശേഷം തണ്ടാന്റെ കാരക്കെട്ട് വരവ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. കാരക്കട്ടിൽ നേർച്ചപ്പണം ഇടാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
വൈകിട്ട് കൊങ്ങന്നൂർ ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്ത് എത്തിച്ചേർന്നതോടെ ആറാട്ട് എഴുന്നള്ളത്ത് ആരംഭിച്ചു. ആറാട്ട് എഴുന്നള്ളത്ത് ഇലഞ്ഞിക്കുളങ്ങര എത്തിച്ചേർന്നതോടെ പ്രസിദ്ധമായ പിലാത്തറമേളം ആരംഭിച്ചു. തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ കലാമണ്ഡലം ശിവദാസ്,കാഞ്ഞിലിശ്ശേരി വിനോദ് എന്നിവർ മേള പ്രമാണികളായി. തുടർന്ന് കീഴൂർ പടിഞ്ഞാറേ ചൊവ്വയിലും കിഴക്കേ ചൊവ്വയിലുംകരിമരുന്ന് പ്രയോഗം നടത്തി.
എഴുന്നള്ളത്ത് കീഴൂർ പൂവടിത്തറയിൽ ചേർന്നതിനുശേഷംപാണ്ടിമേളം പഞ്ചവാദ്യം നാഗസ്വരംകൊമ്പുപറ്റ് കുഴൽപ്പറ്റ് എന്നിവയക്കു ശേഷം പ്രസിദ്ധമായ പൂവെടി നടന്നു. എഴുത്തള്ളത്ത് കണ്ണംകുളത്ത് എത്തി ച്ചേർന്ന് പൂർണ്ണ വാദ്യമേളസമേതം കളിച്ചാറാടിക്കലിന് ശേഷംഎഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തി ഉത്സവം കൊടിയിറങ്ങി.ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതരിപ്പാ ട്മുഖ്യ കാർമികത്വം വഹിച്ചു.
കീഴൂർ ആറാട്ട് ഉത്സവം ആചാര വരവുൾ ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നപ്പോൾ
