കീഴൂർ: കീഴൂർ മഹാ ശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ജൂൺ 13ന് ആരംഭിക്കും. ജൂൺ 13 മുതൽ 20 വരെ യാണ് സപ്താഹയജ്ഞം നടക്കുക. മൊളേരി രഞ്ജിത്ത് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ജൂൺ 13ന് കലവറ നിറയ്ക്കൽ ഉദ്ഘാടന സഭ, ജൂൺ 18ന് രുക്മിണി സ്വയംവര ഘോഷയാത്ര എന്നിവ നടക്കും.


 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            