കീഴൂർ ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞ സംഘാടക സമിതി രൂപീകരിച്ചു

news image
Jun 24, 2026, 5:47 am GMT+0000 payyolionline.in

പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിൽ വച്ച് ജൂലൈ 26 മുതൽ ആരംഭിക്കുന്ന ഇരുപത്തിരണ്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. പയ്യന്നൂർ പുതിയ ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് യജ്ഞം നടക്കുന്നത്.

ക്ഷേത്ര ഹാളിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ഭാരവാഹികളായി കെ.വി. കരുണാകരൻ നായർ (ചെയർമാൻ),കുഞ്ഞിക്കണ്ണൻ അമ്പാടി (വൈസ് ചെയർമാൻ), പി. ഹരിദാസൻ (കൺവീനർ), ദേവി വെട്ടിപ്പാണ്ടി (ജോയിന്റ് കൺവീനർ), ആർ. രമേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

സപ്താഹ യജ്ഞത്തോടനുബന്ധിച്ച് പ്രദേശത്ത് എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe