പയ്യോളി: കീഴൂർ ശിവക്ഷേത്രത്തിലെ 22-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. ക്ഷേത്രം മേൽശാന്തി ആയാടം ദാമോദരൻ നമ്പൂതിരി യജ്ഞദീപം തെളിയിച്ചു. ചടങ്ങിൽ ട്രസ്റ്റ് ബോർഡ് ചെയർമാൻ ആർ. രമേശൻ അധ്യക്ഷത വഹിച്ചു. യജ്ഞാചാര്യൻ പയ്യന്നൂർ പുതിയഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. ട്രസ്റ്റ് ബോർഡ് അംഗം കപ്പന വേണുഗോപാലൻ, സപ്താഹ യജ്ഞസമിതി കൺവീനർ കെ.വി. കരുണാകരൻ നായർ, പി.ജി. സുധി എന്നിവർ സംസാരിച്ചു.
