കീഴ്പ്പയൂർ നോർത്ത് ശാഖാ മുസ്‌ലിം ലീഗ് സമ്മേളനവും ഫണ്ട് കൈമാറ്റവും നടന്നു

news image
Oct 6, 2026, 12:31 pm GMT+0000 payyolionline.in

മേപ്പയൂർ: കീഴ്പ്പയൂർ നോർത്ത് ശാഖാ മുസ്‌ലിം ലീഗ് സമ്മേളനവും പുറക്കാമല ഫണ്ട് കൈമാറ്റവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം എം.എൽ.എ അഡ്വ. ഫാത്തിമ തഹിലിയ പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ.യു.എം.എൽ കീഴ്പ്പയൂർ നോർത്ത് മണപ്പുറം സൈബർ കൂട്ടായ്മ സമാഹരിച്ച പുറക്കാമല ഫണ്ട് ചടങ്ങിൽ വെച്ച് എം.എൽ.എ സംരക്ഷണ സമിതി അംഗങ്ങൾക്ക് കൈമാറി. കേരള അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച സ്‌‌പോർട്‌സ് മീറ്റ് 2026-ലെ ഡിസ്‌കസ്‌ത്രോ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ എ.കെ. അമീനെ എം.എൽ.എ ഉപഹാരം നൽകി അനുമോദിച്ചു.

കീഴ്‌പോട്ട് പി. മൊയ്തീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസ്സയിനാർ പി. സ്വാഗതം ആശംസിച്ചു. മൂസ്സ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. അൻവർഷാ നൊച്ചാട്, അബ്ദുറഹിമാൻ കമ്മന, എം.എം. അഷ്‌റഫ്, അബ്ദുൽകരീം കോച്ചേരി, വാർഡ് മെമ്പർ അബ്ദുറഹിമാൻ ഇല്ലത്ത്, അമ്മത് കീഴ്‌പോട്ട്, വി.വി. നസ്‌റുദ്ദീൻ, മുഹമ്മദ് കെ.വി., എ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇസ്മായിൽ കീഴ്‌പോട്ട് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe