കുഞ്ഞിപ്പള്ളി അടിപ്പാത ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത് നീളുന്നു; ദുരിതം പേറി യാത്രക്കാർ

news image
Sep 13, 2025, 4:21 am GMT+0000 payyolionline.in

 

അഴിയൂർ:ദേശീയപാതയിൽ കുഞ്ഞിപ്പള്ളി ടൗണിന് സമീപം നിർമ്മാണം പുർത്തിയായ അടിപ്പാത ഗതാഗതത്തിന് തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമായി. നിർമ്മാണ ജോലികൾ മാസങ്ങൾക്ക് മുമ്പെ ഏറെകുറെ പൂർത്തിയായിരുന്നു. അടിപ്പാതയ്ക്ക് അടിയിലെ ടാറിങ് പ്രവർത്തി മാത്രമെ നടക്കാൻ ബാക്കിയുള്ളൂ. കുഞ്ഞിപ്പള്ളി ടൗണിൽ നിന്നും, മട്ടന്നൂർ എയർപോർട്ട് റോഡിൽ നിന്നും, വടകര ഭാഗത്ത് നിന്ന് വരുന്നവർക്കും എറെ ദുരം ചുറ്റി പോവേണ്ട സ്ഥിതിയാണ് നിലവിൽ ഉള്ളത്.അടിപ്പാത തുറക്കുന്നതോടെ ഇതിന് പരിഹാരമാവും.

കഴിഞ്ഞ ദിവസം വടകര നഗരത്തിലെ അടിപ്പാത വിവിധ സംഘടനകളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് തുറന്നിരുന്നു. കുഞ്ഞി പ്പള്ളി ടൗണിലെ വ്യാപാര മേഖലയിലും ഗതാഗത പ്രശ്‌നം ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.  കുഞ്ഞിപ്പള്ളി അടിപ്പാത അടിയന്തരമായി തുറന്ന് കൊടുക്കണമെന്ന് ചോമ്പാൽ കമ്പയിൻ ആർട്സ് ആൻറ്റ് സ്പോർട്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. കെ ജഗൻ മോഹൻ, ബി കെ റൂഫൈയിദ് പിപി ഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ,ഷംസീർ അത്താണിക്കൽ എന്നിവർ സംസാരിച്ചു. കുഞ്ഞിപ്പള്ളി അടിപ്പാത തുറന്ന് കൊടുക്കണമെന്ന് മോട്ടോർ തൊഴിലാളി സി ഐ ടി യു കുഞ്ഞിപ്പള്ളി സെക്ഷൻ കമ്മിറ്റി യോഗവും ആവശ്യപ്പെട്ടു. പ്രസിഡണ്ട് അരവിന്ദാക്ഷൻ കല്ലാമല അധ്യക്ഷത വഹിച്ചു. പി.വി. രജിഷ്, എം പി അശോകൻ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe