അരിയും ഉഴുന്നും ഇല്ലാതെ അരിപ്പൊടിയും ഗോതമ്പുമില്ലാതെ ഒരു കിടിലന്‍ ദോശ തയ്യാറാക്കിയാലോ ? വീട്ടിലെ കുട്ടികള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ചേരുവകള്‍
- ചെറുപയര്‍- 1കപ്പ്
- തേങ്ങാപ്പാല്‍-1 കപ്പ്
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- ജീരകം – ഒരു നുള്ള്
- ഉപ്പ്- ആവശ്യത്തിന്തയ്യാറാക്കുന്ന വിധം
ചെറുപയര്‍ നന്നായി കുതിര്‍ത്തെടുക്കുക
തലേന്ന് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുന്നതും നല്ലതാണ്
കുതിര്‍ത്ത ചെറുപയറിനൊപ്പം തേങ്ങാപ്പാല്‍, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് അരയ്ക്കുക
മിക്സിയുടെ ജാറില്‍ നേര്‍മയായി അരച്ചെടുക്കാന്‍ ശ്രദ്ധിക്കണം
ഇതിലേയ്ക്ക് ഒരു നുള്ള് ജീരകം ചേര്‍ത്ത് കൊടുക്കാം.
അരച്ച മാവ് കുറച്ച് സമയം പുറത്ത് വയ്ക്കുക
മാവ് പുറത്ത് വെച്ചതിന് ശേഷം ദോശക്കല്ലില്‍ എണ്ണ പുരട്ടി ചുട്ടെടുക്കാം.