അയനിക്കാട്: അയനിക്കാട് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ആവേശകരമായി നടന്നു. വിദ്യാലയത്തിൽ ജനാധിപത്യ പ്രക്രിയകളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി സോഷ്യൽ സയൻസ് ക്ലബ് കൺവീനർ രമ്യ ടീച്ചറുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. വോട്ടെടുപ്പ് പ്രക്രിയയിലെ എല്ലാ നടപടിക്രമങ്ങളും വിദ്യാർത്ഥികൾ തന്നെയാണ് നിയന്ത്രിച്ചത്. ഹെന്ന മെഹബിൻ (7-A) പ്രിസൈഡിങ് ഓഫീസറായും, ഖദീജ മിസിരിയ (7-A – പോളിങ് ഓഫീസർ 1), ജൈഷ മുസ്തഫ (7-C – പോളിങ് ഓഫീസർ 2), സ്നിയ N.S. (പോളിങ് ഓഫീസർ 3) എന്നിവർ പോളിങ് ഓഫീസർമാരായും സേവനമനുഷ്ഠിച്ചു. ആറ് സ്ഥാനാർത്ഥികളാണ് വിവിധ ചിഹ്നങ്ങളിലായി മത്സരരംഗത്തുണ്ടായിരുന്നത്:
ശീതൾ വി. എം. ടി. (ചിഹ്നം: ക്ലോക്ക്)
ഷിഫാന അശീൽ (ചിഹ്നം: കുട)
നേത്ര എ. ടി. (ചിഹ്നം: മൊബൈൽ)
ആരവ് ടി. രമേശ് (ചിഹ്നം: ടി.വി.)
മുഹമ്മദ് നിഷാൻ (ചിഹ്നം: ബാറ്റ്)
മുഹമ്മദ് തമീം (ചിഹ്നം: ഫുട്ബോൾ)
വോട്ടെണ്ണലിന് ശേഷം പ്രഖ്യാപിച്ച ഫലമനുസരിച്ച് മുഹമ്മദ് നിഷാൻ സ്കൂൾ ലീഡറായും ഷിഫാന അശീൽ ഡെപ്യൂട്ടി സ്കൂൾ ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.
കുട്ടി ഓഫീസർമാർ, കുട്ടി വോട്ടർമാർ! അയനിക്കാട് സ്കൂൾ തിരഞ്ഞെടുപ്പിൽ നിഷാനും ഷിഫാനയ്ക്കും തിളക്കമാർന്ന വിജയം
Aug 10, 2026, 3:03 pm GMT+0000
payyolionline.in
