കുണ്ടറയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയത് ഭാര്യ, ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്ന് കുറ്റസമ്മതം; കാരണം സ്വത്ത് തർക്കം

news image
Oct 4, 2026, 11:59 am GMT+0000 payyolionline.in

കൊല്ലം: കുണ്ടറയിൽ വെള്ളിമൺ സ്വദേശിയായ മധ്യവയസ്കൻ രാജുവിനെ (56) കൊലപ്പെടുത്തിയത് ഭാര്യ ലേഖ മേരിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രാജു വീട്ടിൽ കുഴഞ്ഞുവീണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച ലേഖ മേരി, നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് മുറുകിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായതോടെ കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ കുണ്ടറ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe