കുറ്റ്യാടിയിൽ അമ്മയും കുഞ്ഞും പുഴയിൽ ഒഴുക്കിൽപ്പെട്ടു; ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ മരണമടഞ്ഞു, കുട്ടിക്കായി തിരച്ചിൽ തുടരുന്നു

news image
Jun 6, 2026, 1:48 pm GMT+0000 payyolionline.in

കോഴിക്കോട്: കുറ്റ്യാടിയിൽ തുണി നനയ്ക്കുന്നതിനിടെ അമ്മയും അഞ്ചു വയസ്സുകാരനായ മകനും പുഴയിൽ ഒഴുക്കിൽപ്പെട്ടു; ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ മരണമടഞ്ഞു. കുറ്റ്യാടി കൈവേലി സ്വദേശിയായ തൊട്ടത്തിൽക്കണ്ടി സുധീഷിന്റെ ഭാര്യ രമ്യ (35) ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട മകനായി പുഴയിൽ ശക്തമായ തിരച്ചിൽ തുടരുകയാണ്.
ഇന്ന് വൈകുന്നേരത്തോടെ കുറ്റ്യാടി പേരാമ്പ്ര പാലേരി ഭാഗത്തെ പുഴയിലാണ് അപകടം സംഭവിച്ചത്. തുണി അലക്കാനായി പുഴക്കരയിൽ എത്തിയതായിരുന്നു അമ്മയും കുഞ്ഞും . ഇതിനിടെ പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രമ്യയും കാൽവഴുതി ഒഴുക്കിൽപ്പെടുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe