കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

news image
Jul 2, 2025, 4:01 am GMT+0000 payyolionline.in

കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊടിപടലങ്ങൾ ഉയരുകയും തുറന്ന പ്രദേശങ്ങളിൽ കാ‍ഴ്ച പരിധി 1000 മീറ്ററിൽ താഴെയാകുകയും ചെയ്യും. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും, പകൽ താപനില 49 ഡിഗ്രിയും രാത്രി 34 ഡിഗ്രി സെൽഷ്യസും വരെ ഉയർന്നേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ സമയത്ത് കാലാവസ്ഥ വളരെയധികം ചൂടും പൊടിപടലങ്ങളും നിറഞ്ഞതായിരിക്കും. രാത്രി സമയം പോലും ചൂട് നിലനിൽക്കും.

കടൽ തിരമാല ആറടി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടൽ യാത്രകൾ ഒഴിവാക്കണമെന്നും, ഹൈവേകളിൽ വാഹനമോടിക്കുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി ആവശ്യപ്പെട്ടു. വ്യാഴാഴ്ച മുതൽ കുവൈത്തിൽ ‘ഒന്നാം ജെമിനി’ സീസണിന് തുടക്കമാകും. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനിലയിൽ ഗണ്യമായ വർധനയും വരൾച്ചയും ചൂടേറിയ കാറ്റും അനുഭവപ്പെടും. തുടർന്നു ‘രണ്ടാം ജെമിനി’ സീസൺ ആരംഭിക്കും. ഈ സമയത്തും ശക്തമായ കാറ്റും താപനില വർധനവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe