കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു ; താമരശ്ശേരി ചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം

news image
Apr 28, 2025, 10:47 am GMT+0000 payyolionline.in

താമരശ്ശേരി ∙ ചുരം ഒൻപതാം വളവിന് താഴെ ഇടുങ്ങിയ ഭാഗത്ത് കൂറ്റൻ പാറ അടർന്ന് റോഡിൽ പതിച്ചു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് പാറകൾ റോഡിലേക്ക് വീണത്. ഈ സമയത്ത് അതിലൂടെ വാഹനങ്ങൾ കടന്നു പോകാതിരുന്നത് വൻ അപകടം ഒഴിവാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe