പാലക്കാട്: കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട് മൂലം അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം കൃഷ്ണനാണ് മരിച്ചത്. വൈദ്യുതി തടസം മൂലം രോഗിയ്ക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം നിലച്ചതോടെ ശ്വാസം കിട്ടാതെ രോഗി മരിക്കുകയായിരുന്നു. കെഎസ്ഇബി ഓഫീസിൽ വിളിച്ചപ്പോൾ ഒന്നും ചെയ്യാനാവില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി കുടുംബം പറയുന്നു. സംഭവത്തിൽ പരാതിയുമായി കുടുംബം രംഗത്തെത്തി. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്.
കെഎസ്ഇബിയുടെ അപ്രതീക്ഷിത കറന്റ് കട്ട്; അത്യാസന്ന നിലയിലുള്ള രോഗി മരിച്ചതായി പരാതി
Jul 17, 2026, 11:06 am GMT+0000
payyolionline.in
