തിക്കോടി : തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിനായി സജ്ജരാവുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കാത്ത സർക്കാറിനെതിരെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി മുഴുവൻ പെൻഷൻകാരും സജ്ജരാവണമെന്ന് കെ എസ്‌എസ്‌പിഎ ജില്ലാ ജോ സെക്രട്ടറി വി.സർവോത്തമൻ ആവശ്യപ്പെട്ടു. തിക്കോടി സർവ്വീസ് ബേങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന തിക്കോടി മണ്ഡലം കെ എസ്‌എസ്‌പിഎ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ കൗൺസിൽ അംഗം എം. കെ.വാസുദേവൻ മാസ്റ്റർ അദ്ധൃക്ഷം വഹിച്ചു. ജോ സിക്രട്ടറി ടി.പി ഗോപാലൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം രാജീവൻ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി.നിയോജക മണ്ഡലം പ്രസിഡണ്ട്, പി. വത്സരാജ്, സ്കോപ്പ് നിയോജക മണ്ഡലം വൈസ് ചെയർമാൻ രാജീവൻ ഒതയോത്ത്, ജില്ലാ കമ്മിറ്റി അംഗം ആർ. നാരായണൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജയേന്ദ്രൻ തെക്കെ കുറ്റി, എം.ടി. ഗംഗാധരൻ, ബിന്ദു ടീച്ചർ, വൽസല , കെ.കെ. രാജൻ , ശ്രീമതി എന്നിവർ സംസാരിച്ചു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടന ബന്ധിച്ച് അനുസ്മരണവും, പുഷ്പാർച്ചനയും നടത്തിയാണ് സമ്മേളനപരിപാടി ആരംഭിച്ചത്. പുതിയ ഭാരവാഹികൾ രാജീവൻ ഒതയോത്ത് പ്രസിഡണ്ട്, ശ്രീധരൻ.ടി.പി സിക്രട്ടറി, കെ.കെ. രാജൻട്രഷറർ. വനിത ഫോറം, പ്രസിഡണ്ട്, ബിന്ദു ടീച്ചർ സിക്രട്ടറി വൽസല
