കെഎസ്എസ് പിയു കൊയിലാണ്ടി മേഖലാ പെൻഷനേഴ്സ് ദിനാചരണം സംഘടിപ്പിച്ചു

news image
Dec 18, 2022, 10:53 am GMT+0000 payyolionline.in

 

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി മേഖല സംഘടിപ്പിച്ച പെൻഷൻ ദിനാചരണം കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം കെ. വി. രാഘവൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു .”പെൻഷൻ സ്വകാര്യവൽക്കരണവും, പ്രത്യാഘാതങ്ങളും” എന്ന വിഷയത്തെ അധികരിച്ച് ടെലികോം പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി. കെ .എസ് .എസ്. പി.യു സ്റ്റേറ്റ് സെക്രട്ടറി സി. അപ്പുക്കുട്ടി,ജില്ലാ രക്ഷാധികാരി വി .രാമചന്ദ്രൻ മാസ്റ്റർ, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ടി.വി .ഗിരിജ എന്നിവർ സംസാരിച്ചു. ജില്ലാ ജോ. സെക്രട്ടറി കമലാ ദേവി ടീച്ചർ സ്വാഗതവും കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി ശ്രീധരൻ അമ്പാടി നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe