കെടിയുവിൽ ഉത്തരക്കടലാസ് മോഷണം പോയി; സംഭവം അധ്യാപകർ ഭക്ഷണം കഴിക്കാൻ പുറത്ത് പോയപ്പോൾ

news image
Jun 14, 2026, 9:17 am GMT+0000 payyolionline.in

കണ്ണൂർ: കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ ഉത്തരക്കടലാസ് മോഷണം പോയതായി പരാതി. തലശ്ശേരി കുണ്ടൂർമല എൻജിനീയറിങ് കോളേജിൽ വെച്ചാണ് മൂല്യനിർണയത്തിന് വെച്ച ഉത്തര കടലാസ് മോഷണം പോയത്. കെടിയു രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ പവർ ഇലക്ട്രോണിക്‌സ് ഡ്രൈവ് പേപ്പറിന്റെ ഉത്തരക്കടലാസ് ആണ് കാണാതായത്. മൂല്യനിർണയത്തിനിടെ അധ്യാപകർ ഭക്ഷണം കഴിക്കാനായി പുറത്ത് പോയ സമയത്താണ് മോഷണം പോയതെന്നാണ് പരാതി. വിഷയത്തിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe