കേന്ദ്ര ബജറ്റ് നാളെ: പ്രതീക്ഷയോടെ കേരളം; ഉന്നയിച്ചത് 29 ആവശ്യങ്ങൾ

news image
Jan 31, 2026, 11:59 am GMT+0000 payyolionline.in

ന്യൂഡല്‍ഹി  : കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് നാളെ രാവിലെ 11 ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ധനമന്ത്രി എന്ന നിലയിൽ നിര്‍മല സീതാരാമന്റെ ഒൻപതാമത്തെ ബജറ്റാണ് നാളത്തേത്. നിയമസഭാ തിരഞ്ഞെടുപ്പു മുന്നിൽകണ്ട് കേരളത്തിനു വേണ്ടി ബജറ്റിൽ പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. ബജറ്റിൽ പരിഗണിക്കാനായി 29 ആവശ്യങ്ങളടങ്ങിയ കത്ത് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർമല സീതാരാമനു നൽകിയിട്ടുണ്ട്. ‌21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്, ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഇടനാഴി, റെയർ എർത്ത് കോറിഡോർ, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനും കൃഷി നാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടി സഹായം തുട‌ങ്ങിയ ആവശ്യങ്ങളാണ് കേരളത്തിന്റെ കത്തിലുള്ളത്. കേരളത്തിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങൾക്കും പ്രത്യേക പദ്ധതികൾ പ്രഖ്യാപിക്കുമെന്നാണു കരുതപ്പെടുന്നത്. അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര ഉല്‍പാദനം വര്‍ധന എന്നിവയ്ക്കു നടപടികളുണ്ടായേക്കും. ആദായനികുതിയിലെ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ പരിധി ഉയർത്തുമോ എന്നതാണ് നികുതിദായകർ ഉറ്റുനോക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe