കേരളം സമരമുഖത്ത്: ‘കേരളത്തിനെതിരെ കേന്ദ്രം ബോധപൂർവമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നു’; മുഖ്യമന്ത്രി പിണറായി വിജയൻ

news image
Jan 12, 2026, 7:46 am GMT+0000 payyolionline.in

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളെ കാണുന്നത് രണ്ട് തരത്തിലാണ് അവ‌ർക്ക് ഇഷ്ടമുള്ള സർക്കാർ ഇഷ്മില്ലാത്ത സർക്കാറെന്നിങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഷ്ടമുള്ള സർക്കാറുകൾക്ക് ​ഗ്രാൻ്റ് വാരിക്കോരി കൊടുക്കുന്നു.
ഭരണഘടനാപരമായി നമുക്ക് അർഹതപ്പെട്ട പലതും തട്ടിപ്പറിച്ച് എടുക്കുകയാണ്. ഇത് ഒരു ജനാധിപത്യ രാഷ്ട്രത്തിൽ നടക്കേണ്ടതല്ല.
സ്വന്തം കയ്യിലുള്ള അധികാരം അമിതാധികാരം ആണ് എന്ന് ധരിക്കുന്നവരാണ് കേന്ദ്ര ഭരണാധികാരികൾ. അസാധാരണ സാഹചര്യം നമ്മുടെ കേരളത്തിൽ നിലനിൽക്കുന്നു എന്നതാണ് നാം കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തനത് വരുമാനം കൊണ്ട് മാത്രം കാര്യങ്ങൾ നിർവഹിച്ചു പോകാൻ നമുക്ക് കഴിയില്ല. അതിനൊപ്പം വായ്പ കൂടി എടുക്കേണ്ടതുണ്ട്. അവസാന മാസങ്ങളിൽ പണം ആവശ്യമാണ്. അതിന് കടമെടുത്തേണ്ടതുണ്ട്അ തിലാണ് 5900 കോടി ഒരു നീതിയുമില്ലാതെ നിഷേധിച്ചിരിക്കുന്നത്.
2025 സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് കുടിശ്ശിക 5783 കോടിയാണ്. എങ്ങനെയൊക്കെ സാമ്പത്തികമായി കേരളത്തെ ഞെരുക്കം എന്നതാണ് കേന്ദ്രം നോക്കുന്നത്.ഇവിടെ സർക്കാരിനെയും എൽഡിഎഫിനെയും ഉന്നം വച്ചുകൊണ്ടുള്ളതാണ് നടപടി എന്ന് മാത്രം പറയാൻ സാധിക്കില്ല കേരളത്തെ ആകെ ബാധിക്കുന്ന നടപടിയാണിത്. കേരളത്തെയാണ് ഞെരുക്കുന്നത്. ഇതെല്ലാം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി നടക്കുന്നതാണ്. ആസൂത്രണം വേണ്ടത് നാടിനെ പുരോഗതിയിലേക്ക് നയിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തിൻറെ അഭിമാന പദ്ധതികൾ അടക്കം മുന്നോട്ട് പോകാതിരിക്കാനുള്ള സമീപനമാണ് നടത്തുന്നത്. എന്താണ് നിങ്ങളിങ്ങനെ വലിയതോതിൽ ആനുകൂല്യങ്ങൾ കൊടുക്കുന്നത് എന്ന് കേരളത്തോട് പലവട്ടം കേന്ദ്രം ചോദിച്ചു.നമ്മുടെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. അത് കൃത്യമായി തുടരുകയും ആകാവുന്ന രീതിയിൽ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് നാം സ്വീകരിച്ച സമീപനം.അത്തരം ഒരു വർദ്ധനവ് നമ്മൾ വരുത്തിയപ്പോൾ നിങ്ങൾ എങ്ങനെ ഇതൊക്കെ കൊടുക്കും അത് കാണട്ടെ എന്ന മനോഭാവമാണ് ഈ സാമ്പത്തിക ഞെരുത്തിന് കാരണമായതെന്നും അദ്ദേ​ഹം പറഞ്ഞു.

 

പ്രധാനമന്ത്രിയുടെ പേരിലുള്ള പദ്ധതികളുടെ ഫണ്ട് പോലും കേരളത്തിന് തടയപ്പെടുന്നു. കേന്ദ്രസർക്കാരിൽ അമിതമായ അധികാര കേന്ദ്രീകരണം വന്നിരിക്കുന്നു. ഇത് സംസ്ഥാനം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. നിയമനിർമ്മാണ സഭകൾ നാട്നാവശ്യമായ ബില്ലുകൾ പാസാക്കി നിയമങ്ങൾ ഉണ്ടാക്കാൻ അധികാരപ്പെട്ടവയാണ്. ഒരുകൂട്ടം നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ അനിശ്ചിതകാലത്തേക്ക് തടഞ്ഞു വയ്ക്കുകയാണ്. ജനാധിപത്യ വിരുദ്ധ നടപടികൾ ഒരു ശങ്കയും ഇല്ലാതെ തുടർന്നുപോകുകയാണ്.
പരമോന്നത നീതിപീഠത്തെ അടക്കം കേരളം സമീപിച്ചിട്ടുണ്ട്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe