തിക്കോടി : വ്യത്യസ്തമായ രീതിയിൽ കേരള പിറവി ദിനം ആഘോഷിച്ചുകൊണ്ട് ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ്.
ക്ലീനിംഗ് ഡ്രൈവ് ചാലഞ്ചിന്റെ ഭാഗമായി സ്കൂൾപരിസരം വൃത്തിയാക്കുന്നതിനോടൊപ്പം ചിങ്ങപുരം അംഗൻവാടി പരിസരവും വൃത്തിയാക്കിക്കൊണ്ടാണ് എൻഎസ്എസ് വളണ്ടിയേഴ്സ് കേരള പിറവി ദിനം കൊണ്ടാടിയത്.
അംഗൻവാടി ജീവനക്കാർ വിദ്യാർത്ഥികൾക്കായി പായസം വിതരണം ചെയ്തു.
