ഇരിങ്ങൽ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് കുടുംബ സംഗമം താഴെ കളരി യു പി സ്കൂളിൽ വെച്ച് നടന്നു. 

കെ എസ് എസ് പി യു സംസ്ഥാന സെക്രട്ടറി സി അപ്പുക്കുട്ടി സംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ കെ രാജേന്ദ്രൻ അധ്യ ക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ എം കുഞ്ഞിരാമൻ, പ്രസിഡന്റ് കെ ശശിധരൻ മാസ്റ്റർ, വി പി നാണു മാസ്റ്റർ, എം ടി നാണുമാസ്റ്റർ, കെ വി രാജൻ എന്നിവർ ആശംസ പ്രസംഗം നടത്തി. നാടൻ പാട്ട് കലാകാരൻ സജീവൻ ചെമ്മരത്തൂർ മുഖ്യ അതിഥിയായി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി വി കെ നാസർ സ്വാഗതം പറയുകയും കെ കെ ബാബു നന്ദി പറയുകയും ചെയ്തു. തുടർന്ന് ഗാന സദസ്സ് നടന്നു.
