​കൈത്തറി മേഖലയിലെ പ്രതിസന്ധി: സബ്മിഷനുമായി കെ.കെ രമ നിയമസഭയിൽ

news image
Feb 1, 2026, 9:59 am GMT+0000 payyolionline.in

ചോമ്പാല :കോഴിക്കോട് ജില്ലയിലെ ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നതും ഏറ്റവും കൂടിയ ഉത്പാദനവും വിറ്റുവരവും ഉള്ളതുമായ കൈത്തറി സഹകരണ സംഘമായ ചിറയിൽ പീടിക, കേരള ഹാൻഡ്ലൂം വീവേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഭൗതിക സൗകര്യങ്ങള്‍ നവീകരിച്ചും ആവശ്യമായ പ്രവര്‍ത്തന മൂലധനം നല്‍കിയും സംഘത്തെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കെ കെ രമ എം എൽ എ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു.ജില്ലാ ബാങ്കുകൾ കേരള ബാങ്കുകളായി മാറിയതോടെ ക്യാഷ് ക്രെഡിറ്റ് സൗകര്യം ലഭിക്കാതായതും സംഘത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനം താറുമാറാക്കിയിരിക്കുകയാണ്. ഉൽപാദനത്തിന് ആവശ്യമായ മൂലധനം കണ്ടെത്താൻ കഴിയാതെ വന്നതോടെ ഉൽപാദനവും വിൽപ്പനവും മന്ദഗതിയിലായി. നിലവിൽ തൊഴിലാളികൾക്ക് കൃത്യമായി കൂലി നൽകാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഇ.പി.എഫ്. – ലേക്ക് തവണകൾ അടയ്ക്കാൻ പറ്റാതായതോടെ ഭീമമായ പിഴ നോട്ടീസുകൾ സംഘത്തിന് മേൽ ചുമത്തപ്പെട്ടു. നിലവിൽ ജീവനക്കാർക്ക് ആറു മാസത്തെ കൂലി കുടിശ്ശികയാണ്. ₹1011740 രൂപയാണ് കൂലിയിനത്തില്‍ സംഘം തൊഴിലാളികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക. എന്നാല്‍ സര്‍ക്കാരില്‍ നിന്നും വിവിധ ഇനങ്ങളിലായി സംഘത്തിന് ലഭിക്കാനുള്ള തുകയായ 1,06,46,768 ന്റെ പത്ത് ശതമാന ത്തില്‍ താഴെ മാത്രമാണിത്. എൺപത് ശതമാനത്തിലധികം സ്ത്രീ തൊഴിലാളികൾ മാത്രം ജോലി ചെയ്യുന്ന ഈ സ്ഥാപനം വിധവകളും രോഗികളും അടക്കം നിരാലംബരായ നിരവധി പേരുടെ അത്താണിയാണ്.1995ൽ രാജ്യത്തെ ഏറ്റവും മികച്ച കൈത്തറി സഹകരണ സംഘത്തിനുള്ള നാഷണൽ അവാർഡും 2018-ൽ ഏറ്റവും മികച്ച കൈത്തറി സഹകരണ സംഘത്തിനുള്ള സംസ്ഥാന അവാർഡും നേടിയ ഈ സംഘം കൈത്തറി ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിലും വിൽപ്പനയിലും പേരുകേട്ട സ്ഥാപനമാണ്. എന്നാൽ കൊറോണ കാലയളവിനു ശേഷം കൈത്തറി മേഖലയില്‍ ഉണ്ടായ മാന്ദ്യം സംഘത്തിന്റെ പ്രവർത്തനത്തെ മന്ദീ ഭവിപ്പിച്ചിരിക്കുകയാണ്. വിപണിയിലെ കനത്ത വെല്ലുവിളികൾക്കൊപ്പം അപ്പെക്സ് സംഘമായ ഹാൻടെക്സിൽ നിന്ന് ലഭിക്കാനുള്ള ഭീമമായ കുടിശ്ശിക, സർക്കാരിൽ നിന്ന് ലഭിക്കാനുള്ള റിബേറ്റ് കുടിശ്ശിക, യൂണിഫോം വിതരണം ചെയ്ത ഇനത്തിൽ സർക്കാരിൽ നിന്ന് ലഭിക്കേണ്ട കൂലി എന്നിവ സമയബന്ധിതമായി ലഭിക്കുന്നില്ല. സർക്കാരിൽ നിന്ന് പ്രൊഡക്ഷൻ ഇൻസെന്റീവായി ഒരു രൂപ പോലും കിട്ടാത്ത സാഹചര്യവുമുണ്ട്. ആകെ കുടിശ്ശിക ഇനത്തിൽ റിബേറ്റ്,ഹാൻറ്റെക്സ്,യുണിഫോം,പ്രൊഡക്ഷൻ ഇൻസെന്റീവ് അടക്കം 1,06,46,768 രൂപ ലഭിക്കാനു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe