കൊടി സുനിയടക്കം പ്രതികൾക്ക് ഡിഐജി സുഖസൗകര്യങ്ങളൊരുക്കി, അക്കൗണ്ടിലേക്ക് എത്തിയത് 75 ലക്ഷം; കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്

news image
Dec 18, 2025, 9:10 am GMT+0000 payyolionline.in

തിരുവനന്തപുരം: കൊടി സുനി അടക്കം ടിപി കേസിലെ പ്രതികൾക്ക് ജയിലിൽ സുഖസൗകര്യങ്ങൾ ഒരുക്കാനും ജയിൽ ആസ്ഥാനത്തെ ഡിഐജി എംകെ വിനോദ് കുമാർ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി വിജിലൻസ്. തടവിൽ നിന്നും കൊടി സുനിയുടെ ക്വട്ടേഷൻെറ തെളിവുകള്‍ നശിപ്പിക്കാനും വിനോദ് കുമാർ കൂട്ടുനിന്നു. ഒരു മാസം വിനോദ് കുമാറിൻറെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷവും ഭാര്യയുടെ അക്കൗണ്ടിലേക്ക് 40 ലക്ഷവും എത്തിയെന്നും കണ്ടെത്തി.

വിനോദ് കുമാറിൻറെ അഴിമതിയുടെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. ടിപി കേസിലെ പ്രതികളിൽ നിന്ന് വിനോദ് കുമാർ വൻ തോതിൽ പണം വാങ്ങി. കൊടി സുനിയെ നിരന്തരമായി ജയിലിൽ സന്ദർശിക്കുന്ന കൂട്ടാളിയുടെ അക്കൗണ്ടിൽ നിന്നാണ് കൈക്കൂലി വിനോദ് കുമാറിന്  കൈമാറിയത്. ജയിലിൽ നിന്നും ഡിഐജിയെ അണ്ണൻ സിജിത്ത് വിളിച്ചു. പരോളിന് പുറത്തിറങ്ങിയതിന് പിന്നാലെ ഗൂഗിള്‍ പേ വഴിയും പണവും കൈമാറിയത്. കൊച്ചിയിലെ ക്വ‍ട്ടേഷൻ സംഘത്തിപ്പെട്ട റിമാൻഡിൽ കഴിയുന്ന പ്രതിക്ക് സൗകര്യമൊരുക്കാനും പണം വാങ്ങി. ലഹരിക്കേസിൽ ജയിൽ ശിക്ഷ അനുവഭിക്കുന്നയാളിൽ നിന്നും പണം വാങ്ങി. അങ്ങനെ ഒരു മാസം മാത്രം അക്കൗണ്ടിലേക്ക് ശമ്പളം കൂടാതെ വന്നിരിക്കുന്ന 35 ലക്ഷം രൂപയാണെന്ന് വിജിലൻസ് കണ്ടെത്തി. ഭാര്യയുടെ അക്കൗണ്ടിലേക്ക് എത്തിയിരിക്കുന്നത് 40,80000 രൂപ. പണം വാങ്ങി ചട്ടവിരുദ്ധമായി പരോളുകള്‍ അനുവദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വിമരിച്ച ഒരു ഉദ്യോഗസ്ഥൻ വഴിയും പണം വാങ്ങിയിട്ടുണ്ട്. ഇയാളുടെ മൊഴിയും ഒരു ജയിൽ സൂപ്രണ്ടിൻെറ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. കൊടി സുനിക്ക് എം.കെ വിനോദ് കുമാറിൻെറ സംരക്ഷണം കിട്ടുന്നത് ഇത് ആദ്യമല്ല. ജയിലിൽ കിടന്ന് കൊച്ചിയിലെ ഗുണ്ടാ സംഘത്തിന് സുനി ക്വട്ടേഷൻ നൽകിയതിൻെറ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വിയ്യൂർ ജയിലിൽ നിന്നും സുനി വിളിച്ച ഫോണ്‍ പിടിച്ചെടുക്കാൻ അന്ന് വിയ്യൂർ ജയിൽ സൂപ്രണ്ടായിരുന്ന വിനോദ് കുമാറിനോട് ജയിൽ മേധാവിയായിരുന്ന ആർ ശ്രീലേഖ ആവശ്യപ്പെട്ടു. ഫോണ്‍ പിടിച്ചെടുന്നതിന് പകരം ഫോണ്‍ മുക്കി. ഇതിൽ വിനോദിനോട് ജയിൽമേധാവി വിശദീകരണം ചോദിച്ചുവെങ്കിലും ഉന്നത സമർദ്ദം മൂലം തുടർനടപടികള്‍ മരവിപ്പിച്ചു. ഫോണ്‍ പുറത്തുവന്നിരുന്നുവെങ്കിലും പല ഉന്നത ബന്ധങ്ങളും പുറത്തുപോകുമെന്നുള്ളതുകൊണ്ടാണ് ഭരണനേതൃത്വവുമായി ബന്ധമുള്ള വിനോദ് കുമാർ തൊണ്ടി നശിപ്പിച്ചതെന്ന ആരോപണം അന്നേ ജയിൽവകുപ്പിലുണ്ട്. ആലപ്പുഴയിലെയും കണ്ണൂരിലെയും സിപിഎം നേതാക്കളുമായി നല്ല അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ. വിജിലൻസ് കേസിൽ പ്രതി ചേർത്ത വിനോദ് കുമാറിനെ വൈകാതെ സർക്കാരിന് സസ്പെൻഡ് ചെയ്യേണ്ടിവരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe