കൊയിലാണ്ടി: ഫയർ ആൻഡ് റെസ്ക്യൂ സർവീസസില്‍ വുമണ്‍ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്ബർ 215/2025) തസ്തികയിലേക്ക് നടത്തുന്ന പരീക്ഷ കേന്ദ്രത്തില്‍ മാറ്റം. ഡിസംബർ 6ന് ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ 3.20 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയുടെ കേന്ദ്രത്തിലാണ് മാറ്റം.
കൊയിലാണ്ടി ഗവ.മാപ്പിള വി.എച്ച്.എസ്.എസില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1091300 മുതല്‍ 1091599 വരെയുള്ള ഉദ്യോഗാര്‍ഥികൾ ജി.എച്ച്.എസ്.എസ്. പന്തലായനിയിൽ ഹാജരായി പരീക്ഷയെഴുതേണ്ടതാണെന്ന് പിഎസ്സി അറിയിച്ചു.
ജി.വി.എച്ച്.എസ്.എസ് ബാലുശ്ശേരിയില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1092400 മുതല്‍ 1092599 വരെയുള്ളവർ ബാലുശ്ശേരി പൊലീസ് സ്റ്റേഷന് സമീപം, ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകേണ്ടതാണ്.
