കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ സ്ത്രീയ്ക്ക് അഗ്നി രക്ഷാ സേനയും നാട്ടുകാരനും രക്ഷകരായി

news image
May 2, 2024, 4:52 am GMT+0000 payyolionline.in
കൊയിലാണ്ടി: കിണറ്റിൽ വീണ സ്ത്രീയ്ക്ക് അഗ്നി രക്ഷാ സേനയും നാട്ടുകാരനും രക്ഷകരായി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം  മൊടക്കല്ലൂർ കൂമുള്ളി തിരുമംഗലത്ത് പുഷ്പ (50) യാണ് കിണറ്റിൽ അകപ്പെട്ടത്.
 കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ നാട്ടുകാരനായ സുകേഷ് സ്ത്രീയെ കസേരയിൽ ചേർത്ത് കെട്ടി പിടിച്ചു നിൽക്കുകയായിരുന്നു. ശേഷം സേനാംഗങ്ങൾ റസ്ക്യൂ നെറ്റിന്റെ സഹായത്തോടെ  രണ്ടുപേരെയും സുരക്ഷിതമായി കരക്ക് എത്തിക്കുകയും ശേഷം സ്ത്രീയെ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ച് ചികിൽസ നൽകി.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി.കെ.പ്രമോദിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് എ എസ് ടി ഓട എം മജീദ് , എസ്.ജനാർദ്ദനൻ ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സി. സിജിത്ത് ,പി. ബബീഷ്, എം.വിഷ്ണു ,എസ്. ഷാജു, ഹോം ഗാർഡ് ഓംപ്രകാശ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe