കൊയിലാണ്ടിയിൽ എക്‌സൈസ് റെയ്ഡ് : സ്കൂട്ടറിൽ കടത്തിയ 30 ലിറ്റർ ചാരായം പിടിച്ചെടുത്തു, രണ്ട് യുവാക്കൾ റിമാൻഡിൽ

news image
Jan 10, 2026, 8:49 am GMT+0000 payyolionline.in

കൊയിലാണ്ടി: സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന ചാരായവുമായി കൊയിലാണ്ടിയില്‍ യുവാക്കള്‍ പിടിയില്‍. കീഴരിയൂര്‍ കുട്ടമ്പത്തുമീത്തല്‍ സജിലേഷ(36)്, കീഴരിയൂര്‍ പലപ്പറമ്പത്തു മീത്തല്‍ അമല്‍ പി.എം(26) എന്നിവരാണ് പിടിയിലായത്.

കൊയിലാണ്ടി ഓവര്‍ബ്രിഡ്ജിന് അടിയില്‍ വെച്ച് ഇന്നലെ രാത്രി 8.10 ഓടെയാണ് ഇരുവരെയും പിടികൂടിയത്. ഇവരില്‍ നിന്നും 30 ലിറ്റര്‍ ചാരായം പിടികൂടി. കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ കെ.പിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു കേസ്സെടുത്തു. KL 56 Z 3905 നമ്പര്‍ സുസുകി സ്‌കൂട്ടറിലാണ് ചാരായം കടത്തി കൊണ്ടുവന്നത്. ചാരായവും വാഹനവും എക്‌സൈസ് പിടിച്ചെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് അബ്ദുള്‍ സമദ് , പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് മാരായ രാകേഷ് ബാബു,ഷം സുദ്ധീന്‍,അനീഷ്‌കുമാര്‍,ദീന്‍ ദയാല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിവേക്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍ ഡ്രൈവര്‍ സന്തോഷ്‌കുമാര്‍ എന്നിവരാണ് പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe