കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ക്ഷീര ദിനാചരണം
നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കർഷകയായ ജാനകിയെ ആദരിച്ചു. നോർത്ത് സി ഡി എസ് ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ അധ്യക്ഷ സ്ഥാനം വഹിച്ചു.

കുറുവങ്ങാട് ക്ഷീര സംഘം പ്രസിഡണ്ട് കെ ദാമോദരൻ വിശദീകരണം നടത്തി. ക്ഷീര സംഘം സെക്രട്ടറി ശ്രീജല, സൗത്ത് സി സീ എസ് വൈസ്ചെയർപേഴ്സൺ സുധിന, ഷഹന, എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൗത്ത് സി ഡി എസ് ചെയർപേഴ്സൺ കെ കെ വിബിന സ്വാഗതം പറഞ്ഞ യോഗത്തിൽ സിഡിഎസ് മെമ്പർ വി.കെ. സിനില നന്ദി പറഞ്ഞു.

 
                            
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            