കൊയിലാണ്ടി : പത്തുവയസുകാരന്റെ കൈയിൽ കുടുങ്ങിയ സ്റ്റീൽ മോതിരം മുറിച്ചു മാറ്റി കൊയിലാണ്ടിയിലെ ഫയർ ഫോഴ്സ്. കാപ്പാട് സ്വദേശിയായ അൻസിൽ റഹ്മാന്റെ (10 ) കൈയിലെ മോതിരമാണ് അഴിക്കാൻ പറ്റാതെ വന്നത്. തുടർന്ന് അഗ്നിരക്ഷാ നിലയത്തിൽ എത്തിയ കുട്ടിയുടെ കൈയിലെ മോതിരം സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി.

