കൊയിലാണ്ടിയിൽ പബ്ലിക് ലൈബ്രറിയുടെ സാംസ്കാരിക സംഗമവും പുസ്തക ചർച്ചയും

news image
Jul 31, 2025, 2:17 pm GMT+0000 payyolionline.in

കൊയിലാണ്ടി: പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സംഗമവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. പ്രശസ്ത നോവലിസ്റ്റ് ചന്ദ്രശേഖരൻ തിക്കോടിയുടെ പുതിയ നോവലായ ‘മൂന്ന് ജയിലുകൾ’ എന്ന നോവലിനെകുറിച്ചാണ് ചർച്ച നടത്തിയത്. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വേണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. കെ .ഭരതൻ അധ്യക്ഷത വഹിച്ചു.

ബിജേഷ് ഉപ്പാലക്കൽ അവതരണം നടത്തി. ചേനോത്ത് ഭാസ്കരൻ , പി.വി , ഷൈമ , കെ ,കെ, രാജീവൻ ജെ, ആർ ജ്യോതി ലക്ഷ്മി, സുരേഷ് ഇ , കെ , മൂടാടി , ഇ ,കെ .രവി , സത്യ ചന്ദ്രൻ പൊയിൽക്കാവ്, ലൈബ്രറി പ്രശ്നോത്തരി വിജയികൾക്ക് ചന്ദ്ര ശേഖരൻ തിക്കോടി സമ്മാനങ്ങൾ വിതരണം ചെയ്തു. പി .രവീന്ദ്രൻ, കരുണാകരൻ കലാമംഗലത്ത്, അഷറഫ് പുഴക്കര , നാസർ കാപ്പാട്, കെഎംബി കണയങ്കോട് , അഷറഫ്‌ കവലാട് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe