കൊയിലാണ്ടി: കൊയിലാണ്ടിയിൽ പൊട്ടിവീണ മരക്കൊമ്പ് മുറിച്ചു മാറ്റി ഗതാഗത തടസ്സം നീങ്ങി.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപമുള്ള 4 ഓ ക്ലോക്ക് ഹോട്ടലിനു മുൻവശമുള്ള മരത്തിൽ നിന്നും കൊമ്പ് പൊട്ടി ഹൈവേയിലേക്ക് തൂങ്ങിക്കിടന്ന് ഗതാഗത തടസ്സം ഉണ്ടായത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന Gr:ASTO മജീദിന്റെ നേതൃത്വത്തിൽ എത്തുകയും മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കുകയും ചെയ്തു.
SFRO ജാഹിർ എം, നിധിപ്രസാദ് ഇ എം, രജീഷ് വിപി,ഹോം ഗാർഡ് അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.