കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് അപകടം , തോണി രണ്ടായി തകർന്നു ; ഒരാൾക്ക് പരിക്ക്

news image
Sep 13, 2025, 8:56 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മൽസ്യ ബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് തകർന്നു. തോണിയിലുണ്ടായിരുന്നവർ കടലിലേക്ക് തെറിച്ചു വീണു , ഒരാൾക്ക് പരിക്ക്. ഇന്നു പുലർച്ചെ മത്സ്യ ബന്ധനത്തിനു പോയ ‘ ശ്രീ ശബരി’ എന്ന തോണിയാണ്ബേപ്പൂരിൽ വെച്ച് ബോട്ട് ഇടിച്ച് തകർന്നത് മൈമൂൺ എന്ന ബോട്ടാണ് അപകടം വരുത്തിയത്. തോണിയിൽ വേലി വളപ്പിൽവിജയൻ വേലി വളപ്പിൽ അമർനാഥ്,ഏഴുകുടിക്കൽ പ്രകാശൻ , വലിയ മങ്ങാട്കുഞ്ഞവദ.

തുടങ്ങിയവരാണുണ്ടായിരുന്നത്. മത്സ്യ ബന്ധനം നടത്തുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തോണി രണ്ടായി മുറിയുകയും നാലു പേരും തെറിച്ച് കടലിലേക്ക് വീഴുകയായിരുന്നു. ഇവരെ ബോട്ടിലെ തൊഴിലാളികൾ അത്ഭുതകരമായ രക്ഷാപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. വലിയ മങ്ങാട് സ്വദേശി കുഞ്ഞ അവദയ്ക്ക് പരിക്ക് പറ്റി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റൽ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe