കൊയിലാണ്ടി കുറുവങ്ങാട് മാവിൻചുവടിൽ കാർ ലോറിയിലിടിച്ച് അപകടം

news image
Jan 19, 2026, 6:08 am GMT+0000 payyolionline.in

കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവടിൽ കാർ ലോറിയിലിടിച്ച് അപകടം. കാർ യാത്രികരായ രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകീട്ട് മണിയോടെയായിരുന്നു അപകടം.

മാവിൻ ചുവടിലെ സ്വകാര്യ ട്രാവൽ ഏജൻസിക്ക് മുൻപിലാണ് അപകടം നടന്നത്. താമരശ്ശേരി ഭാ​ഗത്ത് നിന്ന് വാരികയായിരുന്ന കാർ നിയന്ത്രണം വിട്ട് കൊയിലാണ്ടി ഭാഗത്ത് വരികയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു.

കെ എൽ 58 ജി 1466 നമ്പർ തലശ്ശേരി രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe