കൊയിലാണ്ടി പബ്ലിക് ലൈബ്രറി ‘കടൽ വീട്’ നോവൽ ചർച്ച നടത്തി

news image
Oct 12, 2022, 1:36 pm GMT+0000 payyolionline.in
കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഐ ബുക്സ്‌ പ്രസിദ്ധീകരിച്ച  ബിജേഷ് ഉപ്പാലക്കലിന്റെ ‘ കടൽ വീട് ‘  എന്ന നോവലിനെ കുറിച്ച് നടത്തി .
ലൈബ്രറി കൗൺസിൽ സ്‌റ്റേറ്റ് കൗൺസിലർ സി. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു.
എൻ വി വത്സൻ മാസ്റ്റർ ഗ്രന്ഥാവതരണം നടത്തി .ജീവിതത്തെ കുറിച്ച് ഉൾക്കാഴ്ച്ച തരുന്ന ദാർശനിക മാനങ്ങളുള്ള കൃതിയാണ് കടൽ വീടെന്ന്
അദ്ദേഹം പുസ്തകം അവതരിപ്പിച്ച് കൊണ്ട് പറഞ്ഞു.  ഗുഹനെപ്പോലെ കടലും കടൽ വീടും പ്രധാന കഥാപാത്രങ്ങളായെത്തുമ്പോൾ  നോവലിൽ ഉപയോഗിക്കുന്ന മനോഹരമായ ഭാഷ നോവലിനെ കവിതയോടടുപ്പിക്കുന്നു.
ഷൈനി കൃഷ്ണ , നാസർ കാപ്പാട് , ജിജേഷ് എം ടി
എന്നിവർ ചർച്ചയിൽ പങ്കെടുത്തു:  ലത്തീഫ് കാവലാട് അധ്യക്ഷം വഹിച്ചു . ചേനോത്ത് ഭാസ്കരൻ മാസ്റ്റർ , രവീന്ദ്രൻ പി , കെ ടി ഗംഗാധരൻ , ഹരിദാസൻ ,റിബിൻ,  മുചുകുന്ന് ഭാസ്കരൻ സംസാരിച്ചു..,ബിജേഷ് ഉപ്പാലക്കൽ മറുപടിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe